കെ-ഫോണ്‍ പദ്ധതിയും അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിന്‍റെ അവസാന ഉദാഹരണമായി എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പുതിയ പ്രഖ്യാപനം.

കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കെ-ഫോണ്‍ പദ്ധതിയിലും എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്നാണ് ഇഡി പ്രഖ്യാപിച്ചിരിക്കുന്നത്.

മു‍ഴുവന്‍ ജനങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി നടപ്പിലാക്കുന്ന കെ ഫോണ്‍പദ്ധതി 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ച് യാഥാര്‍ഥ്യമാവാനൊരുങ്ങുകയാണ്. ഡിസംബറോടുകൂടി കെ ഫോണ്‍ യാഥാര്‍ഥ്യമാകുമെന്നാണ് കെഎസ്ഇബി പറഞ്ഞത്.

അതിനിടയിലാണ് കെ ഫോണ്‍ പദ്ധതിയും ഒപ്പം സര്‍ക്കാറിന്‍റെ മറ്റുപദ്ധതികളും അന്വേഷിക്കുമെന്ന് ഇഡി നിലപാടെടുത്തിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ യജമാന സ്നേഹത്താല്‍ നിലത്ത് കിടന്ന് ഇ‍ഴയുകയാണെന്ന് വാര്‍ത്തയോട് എംബി രാജേഷ് പ്രതികരിച്ചു.

ഇഡിയുടെ ആവശ്യം ഇപ്പോള്‍ പുറത്തുവന്നത് നന്നായെന്നും ജനങ്ങള്‍ക്ക് അവരുടെ അജണ്ടകളെ കൂടുതല്‍ മനസിലാക്കുന്നതിന് ഇത് വ‍ഴിയൊരുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

കെഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരിച്ചടിയാവുന്നത് ഇന്ത്യയിലെ കുത്തക ടെലികോം കമ്പനികള്‍ക്കാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ കേരളം.

കെ ഫോണ്‍ യാഥാര്‍ഥ്യമായാല്‍ സ്വകാര്യ ടെലികോം കമ്പനികളുടെ ഈ മേഖലയിലുള്ള കുത്തക നഷ്ടപ്പെടുമെന്നതിനാല്‍ തന്നെ പദ്ധതിയുടെ പ്രഖ്യാപന കാലം തൊട്ട് കുത്തകകളില്‍ നിന്നും പദ്ധതി തകര്‍ക്കുന്നതിനിള്ള ശ്രമങ്ങളും നടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News