‘ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കണം’; വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കണമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ് കടുത്ത സ്ത്രീവരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. അഭിസാരികമാരെ കൊണ്ടുവന്ന് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും.

സംസ്ഥാനം മു‍ഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ സ്ത്രീയാണ് അവരെന്നുമാണ് കെപിസിസി അധ്യക്ഷന്‍റെ പൊതുവേദിയിലെ പരാമര്‍ശം.

സെക്രട്ടറിയേറ്റിന് മുന്നില്‍ സര്‍ക്കാറിനെതിരായ യുഡിഎഫ് സമര വേദിയിലാണ് കെപിസിസി അധ്യക്ഷന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

മുല്ലപ്പള്ളി നേരത്തെയും കേരളത്തിലെ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News