‘ദിനസ്മരണകളിലൂടെ’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

എ. അഷറഫ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “ദിനസ്മരണകളിലൂടെ ” എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ വയലാർ അവാർഡ് ജേതാവ് കവി ഏഴാച്ചേരി രാമചന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു.

ക്ലിഫ് ഹൗസിൽ വെച്ച് നടന്ന പ്രകാശനത്തിൽ വി. കെ. പ്രശാന്ത് എം. എൽ. എ, ഗ്രന്ഥകാരൻ എ. അഷറഫ് എന്നിവർ സന്നിഹിതരായി.
ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലെ ദേശീയവും അന്തർദേശീയവുമായ ദിനാചരണങ്ങളെകുറിച്ചും
ചരിത്രത്തിൽ ഒരിടത്തും സുവർണലിപികളാൽ അടയാളപ്പെടുത്താതെ മുഖ്യധാരയിൽ നിന്ന് തമസ്ക്കരിച്ചിട്ടുള്ള നിരവധി പേരുടെയും സ്മരണദിനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള അമൂല്യ ഗ്രന്ഥമാണിത്.

യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കുകയും വസ്തുതാവിരുദ്ധമായ രചനകളെ ആധികാരികമായി അവതരിപ്പിക്കുകയും ചെയ്യുന്ന കാലത്ത് സ്മരണകൾ തന്നെ ഒരു സമരമാർഗ്ഗം തുറക്കപ്പെടുന്നുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തു ചേർന്നു നിന്ന് പ്രതിരോധം തീർക്കാനുള്ള ഒരു എളിയ പരിശ്രമം കൂടി ഇതിലുണ്ട്. സവിശേഷമായ വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നു. 200 രൂപയാണ് പുസ്തകത്തിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here