ടി എം കൃഷ്ണ പാടി അവതരിപ്പിക്കുന്ന ശ്രീനാരായണഗുരു കൃതികളുടെ സംഗീതകച്ചേരി: ഇന്ന് വൈകിട്ട് 5.30 ന് കൈരളി ടിവിയിൽ

കർണാട്ടിക് സംഗീതത്തെ എല്ലാ അർത്ഥത്തിലും വിമർശിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സംഗീതജ്ഞൻ.എഴുത്തുകാരൻ, സാമൂഹിക വിമർശകൻ, പ്രഭാഷകൻ തുടങ്ങി എല്ലാമേഖലയിലും സാമൂഹിക പ്രതിബദ്ധത നിറച്ച വ്യക്തിത്വം:ടി എം കൃഷ്ണ.

സംഗീതത്തിൽ പോലും നിലനിൽക്കുന്ന ജാതിവേര്തിരിവുകളെപ്പറ്റി, ലിംഗ സമത്വമില്ലായ്മയെപ്പറ്റി ഏറ്റവുമധികം കലഹിച്ച ടി എം കൃഷ്ണ ശ്രീനാരായണഗുരുവിന്റെ കൃതികൾ പാടി അവതരിപ്പിക്കുന്നത് കേൾക്കുന്നത് എത്ര സുഖകരമാകും.

കലയിലൂടെ സമൂഹത്തെ പരിവർത്തിപ്പിക്കാനാകും എന്ന് തെളിയിച്ച ടി എം കൃഷ്ണ ശ്രീനാരായണഗുരു കൃതികൾ പാടി അവതരിപ്പിക്കുകയാണ് ഇന്ന് വൈകുന്നേരം 5 30ന് കൈരളി ടി വിയിൽ ആഴിയും തിരയും എന്ന പരിപാടിയിലൂടെ മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് ശ്രീനാരായണഗുരുവിൻ്റെ വഴികൾ കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് .

കാലത്തെ അതിജീവിച്ച ദർശനവും ചിന്തയുമാണ് ശ്രീനാരായണഗുരു മുന്നോട്ട് വെക്കുന്നത്.ഗുരുവിന്റെ ജീവിതദർശനത്തിന്റെ സംഗീതാവതരണം യുവതയെ ,വർത്തമാനകാലത്തെ മുന്നോട്ടുനയിക്കാൻ സഹായകമാകും എന്നതിനാൽ ആണ് ടി എം കൃഷ്ണ ഈയൊരു സംഗീതവതരണത്തിന് ശ്രമിക്കുന്നത്.സംഗീതം വെറുതെ ആസ്വദിക്കാനുള്ളതല്ല എന്ന് ഒരിക്കൽ കൂടി പാട്ടിലൂടെ നമ്മെ പഠിപ്പിക്കുകയാണ് ടി എം കൃഷ്ണ.

കൈരളിടിവിയും Nool Archives ഉം ചേർന്ന് അവതരിപ്പിക്കുന്ന സംരംഭം കൂടിയാണ് ആഴിയും തിരയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here