ജിഎസ്​ടി വരുമാനം ഒക്​ടോബറില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം

രാജ്യത്തെ ജിഎസ്​ടി വരുമാനം ഒക്​ടോബര്‍ മാസത്തില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം.കൊവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായാണ് രാജ്യത്ത്​ ജിഎസ്​ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്​. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ്​ ജിഎസ്​ടി വരുമാനം ഒരുലക്ഷം കോടി രൂപ കടന്നത്​.

ഒക്​ടോബര്‍ 31 വരെ 80 ലക്ഷം ജിഎസ്​ടി റി​ട്ടേണ്‍ ഫയല്‍ ചെയ്​തു. ഒക്​ടോബറിലെ ജിഎസ്​ടി നികുതി 1,05,155 കോടി രൂപയാണ്​. ഇതില്‍ 19,193 കോടി സിജിഎസ്​ടിയും 5411 കോടി എസ്​ജിഎസ്​ടിയും 52,540 കോടി ഐജിഎസ്​ടിയും ഉള്‍പ്പെടും. സെസ്​ ഇനത്തില്‍ 8011 കോടിയും ലഭിച്ചതായാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സെപ്​റ്റംബറിലെ ജിഎസ്.ടി വരുമാനത്തെക്കാള്‍ 10 ശതമാനം അധികമാണ്​ ഒക്​ടോബറിലേത്​. സെപ്​റ്റംബറില്‍ 95,379 കോടിയായിരുന്നു ജിഎസ്​ടി വരുമാനം. ജിഎസ്​ടി വരുമാനം ഉയര്‍ന്നത്​ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പഴയ നിലയിലാകു​ന്നുവെന്നതിെന്‍റെ സൂചനയാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here