ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി; വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനാെടുവിലാണ് പിടി കൂടാനായത്.

വയനാട് നിന്നും സഫാരി പാർക്കിൽ എത്തിച്ച 10 വയസ്സുള്ള കടുവയാണ് ഇന്നലെ ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്.
ഒടുവില്‍ വനപാലകർ നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ പാർക്കിനുള്ളില്‍ തന്നെ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

അതേസമയം പാര്‍ക്കില്‍ നിന്നും കടുവ ചാടിപ്പോയ സംഭവത്തില്‍ വനം മന്ത്രി കെ.രാജു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് വനംവകുപ്പ് മേധാവിക്ക്‌ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടുവ കൂട് തകര്‍ത്ത് പുറത്ത് കടന്നുവെന്നാണ് നിലവില്‍ ലഭിച്ച വിവരം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here