പെട്ടിമുടി ദുരന്തം; ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു; സർക്കാർ അനുവദിച്ച ഭൂമിയുടെ പട്ടയ വിതരണം മന്ത്രി എംഎം മണി നിര്‍വഹിച്ചു

ഇടുക്കി- പെട്ടിമുടി ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു. സർക്കാർ അനുവദിച്ച കുറ്റ്യാർവാലിയിലെ ഭൂമിയിൽ കെഡിഎച്ച്പി കമ്പനി പണിയുന്ന എട്ട് വീടുകളുടെ തറക്കല്ലിടൽ കർമ്മം മന്ത്രി എംഎം മണി നിർവ്വഹിച്ചു.

ദുരന്തഭൂമിയിൽ അവശേഷിച്ചവർക്ക് കൈതാങ്ങാകുകയാണ് സർക്കാർ. ഉറ്റവർക്കൊപ്പം കിടപ്പാടമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട പെട്ടിമുടിക്കാരെ പുതുജീവതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ എട്ട് വീടുകളാണ് കണ്ണൻദേവൻ കമ്പനി പണിയുന്നത്. മൂന്ന് മാസം കൊണ്ട് പണിപൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.

തീരാത്ത ദു:ഖത്തിനിടയിലും സുരക്ഷിത ഇടത്തേക്ക് മാറുന്നതിൻ്റെ ആശ്വാസത്തിലാണ് പെട്ടിമുടിക്കാർ
ഓഗസ്റ്റ് 6 ന് രാത്രിയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിച്ചിലിലും 66 പേരാണ് മരണമടഞ്ഞത്. 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ദുരന്തഭൂമി സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News