മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേരള സമൂഹത്തിന് അപമാനം: എസ്എഫ്ഐ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കേരള സമൂഹത്തിന് അപമാനം. ഇത്തരത്തിലുള്ള സ്ത്രി വിരുദ്ധ നിലപാട് വച്ച് സൂക്ഷിക്കുന്നത് അപകടകരമാണ്. പീഡനത്തിന് വിധേയമായ സ്ത്രീകൾ കുറ്റവാളികളല്ല. പീഡിപ്പിച്ചവരാണ് കുറ്റവാളികൾ.അവർ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവർ അനുഭവിക്കുന്നത്.

അവർ ആത്മാഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറയുവാൻ നീച മനസ്സുള്ളവർക്കേ സാധിക്കൂ. ഇതിന് മുമ്പും രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറിനെ കോ വിഡ് റാണിയെന്നും, നിപ്പാ രാജകുമാരിയെന്നും അദ്ദേഹം അധിക്ഷേപിച്ചിരുന്നു. തുടരെ തുടരെ ഇത്തരത്തിൽ സ്ത്രീ വിരുദ്ധ പരാമർശനങ്ങൾ നടത്തുന്ന കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ്റെ നിലപാട് ഇരയ്ക്ക് നീതി കിട്ടണം എന്നുള്ളതല്ല, പകരം ഇരയാക്കപ്പെട്ടർ ഇല്ലാതാവണം എന്നുള്ളതാണ്.

ഇത്തരത്തിലുള്ള പരാമർശങ്ങൾ നിരന്തരം നടത്തി നിരന്തരം ഖേദം പ്രകടിപ്പിക്കുന്ന ശൈലി ഒരു രാഷ്ട്രിയ നേതാവിന് ചേരുന്നതല്ല. അതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേരള ജനതയോട് മാപ്പ് പറയണം എന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News