ഇ ഡി കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍.

ബിനീഷിനെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല. അഭിഭാഷകനെ കാണാനും സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി നാലാംദിവസവും വിശ്രമം നല്‍കാതെ ചോദ്യം ചെയ്യല്‍ തുടരുകയാണുണ്ടായത്. വിശ്രമിക്കാന്‍ പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യലാണ് നടന്നുവന്നത്.

ചോദ്യം ചെയ്യലിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് നിലവില്‍ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here