ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെെപ്പത്തി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്

മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ.

കൈപ്പത്തി ചിഹ്നത്തിൽ ചെയ്യാൻ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. പിന്നാലെ ജ്യോതിരാദിത്യയെ പരിഹസിച്ച് കോൺഗ്രസ് തന്നെ രംഗത്തെത്തി.

“കൈപ്പത്തി” ചിഹ്നം അമർത്താൻ ജനക്കൂട്ടത്തോട് ജ്യോതിരാദിത്യ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണ് വൈറലായത്.

നവംബർ 3 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ഇമാർതി ദേവിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സിന്ധ്യ കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യ അബദ്ധത്തില്‍ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

“… നിങ്ങളുടെ മുഷ്ടി ചുരുട്ടി ഉറപ്പാക്കുക നവംബർ 3 ന് ‘കൈപ്പത്തി’ ബട്ടൺ അമർത്തി കോൺഗ്ര…” എന്ന് സിന്ധ്യ പറഞ്ഞുപോവുകയും പെട്ടെന്ന് ഇത് തിരുത്തുകയും ചെയ്യനുന്നതാണ് വീഡിയോയിലുള്ളത്.

കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞയുടന്‍ തിരുത്തി താമര ബട്ടൺ അമർത്തുക എന്നാക്കി മാറ്റിപ്പറയുന്നതും വീഡിയോയിലുണ്ട്.

“സിന്ധ്യ ജി, നവംബർ 3 ന് കൈ ചിഹ്നം അടിക്കുമെന്ന് മധ്യപ്രദേശിലെ ജനങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” എന്നാണ് സിന്ധ്യയെ ട്രോളി കോൺഗ്രസ് സംസ്ഥാന ഘടകം ഇതിന് മറുപടി നൽകിയത്. 2020 മാർച്ചിലാണ് സിന്ധ്യയും എം‌എൽ‌എമാരും മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിൽനിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബിജെപി സ്ഥാനാർത്ഥി ഇമാർതി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസത്തെ വിലക്കേർപ്പെടുത്തി.

തന്റെ ഒരു രാഷ്ട്രീയ എതിരാളിയെ “ഭ്രാന്തൻ” എന്ന് വിളിച്ചതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ വനിതാ അംഗങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിനും ഇമാർതി ദേവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥി ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel