ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നല്ലതാണ്.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല

വെളുത്തുള്ളി അത്ര ചില്ലറക്കാരനല്ല .കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി പ്രധാനപ്പെട്ട ഘടകമാണ്. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും മാത്രമല്ല നിറയെ ഔഷധഗുണങ്ങളും പ്രദാനം ചെയ്യുന്നു . ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ എന്ന ഘടകം വെളുത്തുള്ളിയിൽ കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുമെന്നതാണ് വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് പറയാൻ കാരണം .മുഴുവന്‍ വേവാത്ത വെളുത്തുള്ളിയിൽ നിന്നും ഗുണമേറെ ലഭിയ്ക്കും എന്നതാണ് സത്യം.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ക്ഷീണത്തിനും മറ്റും മരുന്നായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പഴയകാല പഠനങ്ങളിൽ നിന്നും മനസിലാകുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നല്ലതാണ്.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും.ജര്‍മന്‍ കമ്മിഷന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് പ്രതിദിനം വെളുത്തുള്ളി കഴിക്കാൻ പറയുന്നുണ്ട്.ജലദോഷത്തിനും മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിനും വെളുത്തുള്ളി ഉപയോഗിക്കാം.

എന്നാൽ വെളുത്തുള്ളിയുടെ മണവും രുചിയും എല്ലാവര്ക്കും ഇഷ്ട്ടപ്പെടണമെന്നില്ല.അങ്ങനെയുള്ളവർക്ക് ഏറ്റവും നല്ലത് അധികം വേവിക്കാതെ എങ്ങനെ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നതാണ്.ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ഗാർലിക് ക്രീം സൂപ്പാണ്.

ഗാർലിക് ക്രീം സൂപ്പ്

ആവശ്യമുള്ളത്

1)ഒലിവ് ഓയിൽ
2)ഉള്ളി
3)ലീക് (വെളുത്തുള്ളി തണ്ട്)
4)വെളുത്തുള്ളി
5)ഉരുള കിഴങ്ങ്
6)ചിക്കൻ സ്റ്റോക്ക്
7)ക്രീം
8)ഉപ്പ്
9)കുരുമുളക് പൊടി
10)പാർസലെ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടായതിന് ശേഷം അതിലേക്ക് 4 സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക.അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിയും ലീക്കും(വെളുത്തുള്ളി തണ്ട്) ചേർക്കുക.

ചെറുതായി വയറ്റിയ ശേഷം അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറുതായി അരിഞ്ഞ ഉരുള കിഴങ്ങ് ചേർക്കുക.

നന്നായി ഇളക്കി 15 മിനിറ്റ് തീ കുറച്ചു വച്ച് അടച്ചു വേവിക്കുക. അതിലേക്ക് പച്ചക്കറികൾ മുങ്ങിക്കിടക്കുവാൻ പാകത്തിനുള്ള ചിക്കൻ സ്റ്റോക്ക് ഒഴിക്കുക.

ചെറുതായി തിളയ്ക്കുമ്പോൾ ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ഒരു കപ്പ് ക്രീം ചേർക്കുക.
5 മിനിറ്റ് അടച്ച് വെച്ച് തിളപ്പിക്കുക.

തിളച്ചതിനുശേഷം അത് നന്നായി മിക്സ് ചെയ്തെടുക്കുക. വേറെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുക.

പാർസലെ ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് ഇളക്കിയാൽ നമ്മുടെ സ്വാദിഷ്ടമായ ഗാർലിക് ക്രീം സൂപ്പ് തയ്യാർ.
By Ravishankar Pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News