സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

സ്ത്രീ വിരുദ്ധത ജീവിതത്തിൽ കൊണ്ടുനടക്കുകയും തുടർച്ചയായി അത്തരം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സക്ക് അയക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. “ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കണമെന്ന” മുല്ലപ്പള്ളിയുടെ പ്രസ്താവന അത്യന്തം അപമാനകരമാണ്.

കേരളത്തിലെ ഒരു തല മുതിർന്ന കോൺഗ്രസ് നേതാവാണ് ഇത്തരത്തിൽ നിന്ന്യമായ പരാമർശങ്ങൾ നടത്തുന്നത്. ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട ഒരു രാഷ്ട്രീയ നേതാവിന് ചേർന്ന പരാമർശമാണോ നടത്തിയതെന്ന് അദ്ദേഹവും കോൺഗ്രസ് പാർട്ടിയും വിലയിരുത്തേണ്ടതാണ്.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ തുടർച്ചയായി പറയുകയും മാപ്പ് പറയുകയും ചെയ്യുന്നത് ശീലമാക്കുകയാണ് അദ്ദേഹം. ഇത്തരം പരാമർശങ്ങൾ കൊണ്ടുണ്ടാകുന്ന അപകടം ഒരു മാപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല. അദ്ദേഹത്തിൽ നിന്നും മാത്രമല്ല കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്.

അത്‌ സമൂഹത്തിൽ വിളിച്ചുവരുത്തുന്ന അപകടം ചെറുതല്ല. സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് സാംസ്‌കാരിക കേരളത്തിന്‌ അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News