” എനിക്ക് പണ്ട് മുതലേ അറിയാവുന്ന,എന്നെ നന്നായി അറിയാവുന്ന പിഷു  എന്ത് കൊണ്ട് എന്നെ ഒഴിവാക്കി”:റീമിടോമി

റീമിടോമിയെ ഒരിക്കലും പ്രെഡിക്ട് ചെയ്യാൻ പറ്റില്ല എന്നാണ് രമേശ് പിഷാരടിയുടെ അഭിപ്രായം. പിഷാരടിക്ക് അനുകരിക്കാൻ തോന്നിയ നടി ആര് എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് റിമി ടോമിയെപോലെ അകാൻ എനിക്ക് തോന്നിയിട്ടുണ്ട് എന്ന് പിഷാരടി ജെ ബി ജങ്ഷനിൽ പറഞ്ഞത്.ബാക്കിയുള്ളവർ അടുത്ത നിമിഷം എന്ത് ചെയ്യും എന്നൊക്കെ ഊഹിക്കാം.എന്നാൽ റീമിയുടെ കാര്യം റീമിക്ക്‌പോലും അറിയില്ല എന്നാണ് പിഷാരടി ഉത്തരമായി പറഞ്ഞത് .

ഒരു പിടിത്തം കിട്ടാത്ത ആളാണ് റിമി എന്നാണ് പിഷാരടിപറയുന്നത് .ഏറെ അടുത്ത സുഹൃത്തുക്കളായ റീമിയും പിഷാരടിയും ഒട്ടേറെ സ്റ്റേജ് ഷോ ഒരുമിച്ച് ചെയ്തിട്ടുണ്ട്.റീമിയെ പിഷാരടി തുമ്പി എന്നാണ് വിളിക്കാറ് എന്ന് റീമി ജെ ബി ജങ്ഷനിൽ തന്നെ പറയുന്നുണ്ട്.പിഷാരടിയുടെ പഞ്ചവര്ണത്ത എന്ന ചിത്രവുമായി ബന്ധപ്പെട്ട ചോദ്യമാണ് റീമി പിഷാരടിയോട് ജെ ബി ജങ്ഷനിൽ ചോദിച്ചത്

” എനിക്ക് പണ്ട് മുതലേ അറിയാവുന്ന,എന്നെ നന്നായി അറിയാവുന്ന പിഷു  എന്ത് കൊണ്ട് എന്നെ ഒഴിവാക്കി” എന്നതായിരുന്നു റീമിയുടെ ചോദ്യം .ഒരു സിനിമയെടുത്തപ്പോൾ വേണ്ടപ്പെട്ടവരെയൊക്കെ ഉൾപ്പെടുത്തി,അപ്പോൾ ഞാൻ വേണ്ടപ്പെട്ടവളല്ലായിരുന്നോ?ഇത്രമാത്രം തിരസ്കരിക്കപ്പെടാൻ എന്നോട് വിദ്വെഷം ഉണ്ടായിരുന്നോ എന്നും റീമി വളരെ ഗൗരവത്തോടെ ചോദിക്കുന്നുണ്ട്.നിറഞ്ഞ പൊട്ടിച്ചിരിയോടെയാണ് പിഷാരടി ചോദ്യത്തെ വരവേറ്റത് .അമിതാബച്ചൻ ഞാൻ എന്റെ സിനിമയിൽ നിന്നും ഒഴിവാക്കി,അത് ദേഷ്യം കൊണ്ടല്ലല്ലോ എന്ന് തിരിച്ചു ചോദിക്കുന്നുമുണ്ട്.

റിമിയെ പാടിക്കാത്തതെന്താണ് എന്ന് വീണ്ടും ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ നാലു വരി പാട്ടേയുള്ളു ,അനുശ്രീയുടെ കഥാപാത്രത്തിന് ജ്യോസ്നയുടെ ശബ്ദമാണ് മാച്ചായി തോന്നിയതെന്നും പിഷാരടി പറഞ്ഞു .ഒടുവിൽ റീമി അഭിനയിച്ച സിനിമയിലൊന്നും തന്നെ വിളിച്ചിട്ടില്ലല്ലോ എന്ന് പരിഭവത്തോടെ മറുപടി പറഞ്ഞു രക്ഷപ്പെടാനാണ് പിഷാരടി ശ്രമിക്കുന്നത്.അതിനിടയിൽ റീമിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചും പിഷാരടി പറയുന്നുണ്ട്. ആറ്റിങ്ങൽ നിന്നും വിളിച്ച ആരാധകനോട് നിനകളുടെ നാട്ടിലെ പൊങ്കാല ഭയങ്കര പ്രസിദ്ധമല്ലേ എന്ന് ചോദിച്ച കഥയും പിഷാരടി പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News