“അവർണനാൽ ബലാത്സംഗം ചെയ്യപ്പെട്ട കന്യക ജീവിച്ചിരിക്കാൻ യോഗ്യയല്ല”: മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ മനുസ്മൃതിയോടുപമിച്ച് ബാലസംഘം സംസ്ഥാന പ്രസിഡണ്ട്

സര്‍ക്കാറിനെതിരായ സമരവേദിയില്‍ വച്ച് കെപിസിസി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെരിരെ പ്രതിഷേധവുമായി ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യ രാജേന്ദ്രന്‍.

കെപിസിസി പ്രസിഡണ്ടിന്‍റേത് മനുസ്മൃതിയിലെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതാണെന്ന് ആര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

“അവർണനാൽ ബലാത്സംഗം ചെയ്യപ്പെട്ട കന്യക ജീവിച്ചിരിക്കാൻ യോഗ്യയല്ല” – മനുസ്മൃതി
”ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യണം ” – മുല്ലപ്പള്ളി

എന്നിങ്ങനെ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ മനുസ്മൃതിയിലെ പരാമര്‍ശത്തോടാണ് ആര്യാ രാജേന്ദ്രന്‍ താരതമ്യം ചെയ്യുന്നത്. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പള്ളി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെയും ആരോഗ്യമന്ത്രിക്കെതിരെയും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുല്ലപ്പള്ളി മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധിയായി തിരുവനന്തപുരം നഗരസഭയില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് ആര്യ രാജേന്ദ്രന്‍.

“അവർണനാൽ ബലാത്സംഗം ചെയ്യപ്പെട്ട കന്യക ജീവിച്ചിരിക്കാൻ യോഗ്യയല്ല” – മനുസ്മൃതി

”ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യണം ” – മുല്ലപ്പള്ളി

Posted by Arya Rajendran S on Sunday, 1 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News