‘റോയലാവാതെ’ രാജസ്ഥാന്‍ മടങ്ങി; പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 60 റണ്‍സിന്‍റെ തോല്‍വി വ‍ഴങ്ങി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ 14 കളിയില്‍ നിന്ന് 14 പോയിന്‍റുള്ള രാജസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും രാഹുല്‍ ത്രിപാഠിയുടെയും ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഒരു റണ്‍സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോള്‍ തന്നെ കൊല്‍ക്കത്തയുടെ ആദ്യവിക്കറ്റ് വീണു.

കൃത്യമായ ഇടവേളകളില്‍ വിക്കര്റുകള്‍ വീണുകൊണ്ടിരുന്നത് രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് തോന്നിച്ചിടത്ത് നിന്ന് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ 6,7 വിക്കറ്റുകളെ കൂട്ടുപിടിച്ച് നടത്തിയ അപരാജിത ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

സ്റ്റോക്സിന്‍റെയും സഞ്ജുവിന്‍റെയും തെവാട്ടിയയുടെയുമൊക്കെ കരുത്തില്‍ ഇറങ്ങിയ രാജസ്ഥാന് അപ്രാപ്യമായ സ്കോര്‍ ആയിരുന്നില്ല 192 പക്ഷെ മൈതാനത്ത് രാജസ്ഥാന് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് ആരാധകര്‍ക്ക് കാണാന്‍ ക‍ഴിഞ്ഞത്.

4.6 ഓവറില്‍ സ്കോര്‍ബോര്‍ഡിലേക്ക് 37 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവരുടെ മുന്‍നിരക്കാരെല്ലാം കൂടാരം കയറി നിര്‍ണായക ഘട്ടത്തില്‍ സഞ്ജു ഉള്‍പ്പെടെ ആര്‍ക്കും തിളങ്ങാന്‍ ക‍ഴിഞ്ഞില്ലെന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്.

ബട്ട്ലറിനും തെവാട്ടിയയ്ക്കും മാത്രമാണ് 30 റണ്‍സിന് മുകളിലേക്ക് സ്കോര്‍ ചെയ്യാന്‍ ക‍ഴിഞ്ഞത്. തോല്‍വിയോടെ 14 കളിയില്‍ നിന്നും 12 പോയിന്‍റുള്ള രാജസ്ഥാന്‍ പട്ടികയില്‍ സ്ഥാനവുമായി ഐപിഎല്ലില്‍ പ്ലേഓഫിലെത്താതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here