എല്‍ഡിഎഫ് വാഗ്ദാനം നടപ്പിലായി; 14 ഭക്ഷ്യ ഇനങ്ങള്‍ക്ക് വിലക്കയറ്റമില്ലാത്ത നാലുവര്‍ഷം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദനങ്ങളില്‍ മറ്റൊന്നുകൂടെ പാലിക്കപ്പെടുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്‍ധനവ് ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കേരളത്തിൽ നാല്‌ വർഷത്തിനിടയിൽ 14 ഇന അവശ്യസാധനങ്ങൾക്ക്‌ അഞ്ചുപൈസപോലും കൂടിയിട്ടില്ല. സപ്ലൈകോ വ‍ഴി സബ്‌സിഡിയായി വിതരണം ചെയ്‌തവയ്‌ക്കാണ്‌ വില വര്‍ദ്ധനവില്ലാതെ പിടിച്ച് നിര്‍ത്താന്‍ ക‍ഴിഞ്ഞത്. സബ്‌സിഡിയായി 750 കോടിരൂപയിലധികം ഇതുവരെ സർക്കാർ ചെലവഴിച്ചു.

രാജ്യത്ത്‌ അവശ്യസാധനങ്ങൾക്ക്‌ വില കുതിച്ചുയരുമ്പോഴാണ്‌ കേരളത്തിന്റെ ഈ ബദൽ മാർഗം. ആദ്യ മൂന്നുവർഷം 200 കോടി രൂപവീതവും നാലാം വർഷം 150 കോടി രൂപയുമാണ്‌ സബ്‌സിഡിയായി ചെലവഴിച്ചത്‌. ഈ വർഷത്തെ കണക്ക്‌ അന്തിമമായിട്ടില്ല.

റേഷൻ കാർഡുമായി സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ എത്തിയാൽ നാലുവർഷം മുമ്പത്തെ വിലയിൽത്തന്നെ സാധനങ്ങൾ ലഭിക്കും. ചെറുപയർ, ഉഴുന്ന്‌ ബോൾ, വൻകടല, വൻപയർ, തുവര പരിപ്പ്‌, മുളക്‌, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, ആന്ധ്ര അരി എന്നിവയാണ്‌ ഇനങ്ങൾ. എന്നാൽ, 88 രൂപയായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയതിനാൽമാത്രം 92 രൂപയായി. അതേസമയം, മല്ലി വില 92ൽനിന്ന്‌ 76 ആയി കുറഞ്ഞു.

അതേസമയം രാജ്യത്ത് പച്ചക്കറികളും ഭക്ഷ്യ ധാന്യങ്ങള്‍ക്ക് കടുത്തവിലക്കയറ്റമാണ് ക‍ഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. കര്‍ഷകര്‍ക്ക് വിളകള്‍ക്ക് വിലനഷ്ടംകൂടെ സംഭവിച്ചതോടെ ഇത് സാധാരണക്കാര്‍ക്ക് ജീവിത പ്രയാസങ്ങള്‍ ഇരട്ടിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News