കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 50 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതവുമായി നിലമ്പൂർ സ്വദേശി അബ്ദുൾ റഷീദ് പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 50 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 6E89 വിമാനത്തില്‍ ഞായറാ‍ഴ്ച രാത്രി പത്തുമണിയോടെയാണ് കരിപ്പൂരില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണവുമായി യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് കസ്റ്റംസ് പിടിയിലായി. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാള്‍ സ്വർണ്ണ മിശ്രിതം കടത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News