ബിനീഷിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഇഡി നിരന്തരം പീഢിപ്പിക്കുന്നുവെന്ന് ബിനീഷ്

സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ശാരീരിക അവശത അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ഇന്നലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ തന്നെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് കൊണ്ടുപോവുകയായിരുന്നു.

ബിനീഷിനെ അഡ്മിറ്റ് ചെയ്യേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ തന്നെ ഇഡി ഈ നിര്‍ദേശം അംഗീകരിച്ചില്ല തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ റിസ്കില്‍ ഡോക്ടര്‍മാര്‍ ബിനീഷിനെ ചോദ്യം ചെയ്യലിന് വിട്ട് നല്‍കുകയായിരുന്നു.

തനിക്ക് ശാരീക അസ്വസ്ഥതയുണ്ടെന്നും രണ്ട് തവണ ശര്‍ദ്ദിച്ചുവെന്നും, അവശനാണെന്നും ഇഡി തന്നെ നിരന്തരം പീഢിപ്പിക്കുകയാണെന്നും ബിനീഷ് ഇന്ന് ചോദ്യം ചെയ്യലിന് കൊണ്ടുപോകുംവ‍ഴി പറഞ്ഞു.

ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിക്കാന്‍ തന്നെ ഇഡി നിര്‍ബന്ധിക്കുകയാണെന്ന് ബിനീഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിനീഷിന്‍റെ ആരോഗ്യ വിവരങ്ങള്‍ ഇഡി പങ്കുവയ്ക്കുന്നില്ലെന്ന് അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News