കൊല്ലം കുണ്ടറയില്‍ ബിജെപിയില്‍ നിന്നും രാജിവച്ച പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയിലെ വിഭാഗീയതയിലും ജാതി വിവേചനത്തിലും പ്രതിഷേധിച്ച് കൊല്ലത്ത് കുണ്ടറ മുൻ നിയോജകമണ്ഡലം പ്രസിഡന്റും പ്രവർത്തകരും പാർട്ടിവിട്ട് സിപിഐഎമ്മിൽ ചേർന്നു.

സിപിഐഎം ന്റെ ജനക്ഷേമ പ്രവർത്തനങളാണ് തന്നെ കമ്മ്യൂണിസ്റ്റുകാരനാകാൻ പ്രേരണയായതെന്ന് ബിജെപി ആർ.എസ്.എസ്.നേതാവ് നെടുമ്പന സജീവ് കൈരളി ന്യൂസിനോടു പറഞ്ഞു.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ സജീവിന് ചെങ്കൊടി കൈമാറി.

ബിജെപിയുടെ വർഗ്ഗീയ ജാതി വിവേചന നിലപാടുകളിൽ പ്രതിഷേധിച്ചാണ് മുൻ മണ്ഡലം പ്രസിഡന്റ്‌ ഉൾപ്പെടെ നൂറോളം പ്രവർത്തകർ രാജിവച്ചത്.നല്ലിലയിൽ ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ ബാലഗോപാൽ രാജിവച്ചവർക്ക് പതാക കൈമാറി സ്വീകരിച്ചു.ആർ.എസ്സ്.എസ്സ് വിട്ടു വന്നവരെ വിപ്ലവ മുദ്രാവാക്യങൾ മുഴക്കി സിപിഐഎം,ഡിവൈഎഫ്ഐ പ്രവർത്തകർ വരവേറ്റു.

15ാം വയസ്സിൽ ആർ.എസ്സ്.എസ്സിൽ പ്രവർത്തനം തുടങി നീണ്ട 35 വർഷം സംഘപരിവാർ പ്രസ്ഥാനങളുടെ നേതൃസ്ഥാനം വഹിച്ച തനിക്കു നേരെയുണ്ടായ ജാതി വിവേചനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ബിജെപി കുണ്ടറ മണ്ഡലം മുൻ പ്രസിഡന്റും പട്ടികജാതി മോർച്ച മുൻ കൊല്ലം ജില്ലാ പ്രസിഡന്റുമായ സജീവ് ചന്ദ്രശേഖരൻ വെളിപ്പെടുത്തി.

സ്വർണ്ണകള്ള കടത്തു കേസിൽ പിണറായി സർക്കാരിനെതിരായ കേന്ദ്ര സർക്കാർ ഗൂഡാലോചന ജനങൾ തിരിച്ചറിഞ്ഞുവെന്നും,
ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങളും,യുഡിഎഫ് വിട്ട് വരുന്നതും വലിയ മാറ്റങൾ സൃഷ്ടിക്കുമെന്നും നെടുമ്പന സജീവ് ചൂണ്ടികാട്ടി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സജീവ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം ആർ ബിജു, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ, ജി രാധാകൃഷ്ണ പിള്ള, ഗിരിജ കുമാരി, എം ചെറിയാൻ തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News