ചാക്കോച്ചനും മഞ്ജുവാര്യരും ചേർന്നുള്ള പഴയൊരു മുഖചിത്രം പങ്കു വെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.ഇരുവരുടെയും കരിയറിന്റെ തുടക്ക കാലത്ത് ഒരുമിച്ചു നായികാ നായകന്മാരായി അഭിനയിച്ചിരുന്നില്ല.എന്നാൽ ഒരു ഓണക്കാലത്ത് ഒരു ചലച്ചിത്ര മാസികക്കായി മുഖചിത്രത്തിനു ഇരുവരും ഒരുമിച്ചിരുന്നു.ചാക്കോച്ചന്റെ പിറന്നാളിന് മഞ്ജു ഇന്ന് ആ ചിത്രം പങ്കു വെച്ചിരിക്കുകയാണ്.
Happyyy birthdayyy dearesttt bestesttt Chackochaaa !!! @kunchacks ❤️❤️❤️
I love this picture ! 😂Posted by Manju Warrier on Sunday, November 1, 2020
രണ്ടാം വരവിൽ മഞ്ജുവിന്റെ ആദ്യചിത്രമായ ഹൌ ഓൾഡ് ആർ യു വിൽ ഭർത്താവായി വേഷമിട്ടത് ചാക്കോച്ചനായിരുന്നു.വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.മഞ്ജു ചക്കോച്ചനെ പറ്റി ജെ ബി ജങ്ഷനിൽ പറഞ്ഞത് എന്റെ രണ്ടാം വരവിൽ നായകനായതിൽ ഞാൻ മനസ് നിറഞ്ഞു നന്ദി അറിയിക്കുന്നു എന്നാണ്.ചാക്കോച്ചനും പ്രിയക്കും എന്നും നന്മകൾ ഉണ്ടാവണം എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന എന്നും മഞ്ജു പറയുന്നുണ്ട് .ആത്മാർഥമായി നന്മ ആഗ്രഹിച്ചിട്ടാണോ എന്റെ കരണകുറ്റി നോക്കി പുകച്ചത് എന്നാണ് ചാക്കോച്ചൻ തിരിച്ചു ചോദിക്കുന്നത് .
വേട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ സംഭവം ചാക്കോച്ചൻ പറയുന്നത് ഇങ്ങനെ :മെൽവിൻ ഫിലിപ് എന്ന തന്റെ കഥാപാത്രത്തെ മഞ്ജുവിന്റെ കഥാപാത്രം അടിക്കുന്ന സീനുണ്ട്.മുഖത്തടിച്ച ഉടനെ തന്നെ മഞ്ജു സോറി പറയും.അത് ഗ്യാപ്പില്ലാതെ പറയുന്നതുകൊണ്ട് ഒരുപാട് റീടേക്ക് വേണ്ടിവന്നു.അവസാനം ഞാൻ പറഞ്ഞു സഹോദരി മാപ്പു വേണ്ട ,എനിക്കിനി അടികൊള്ളാൻ വയ്യ എന്ന്.
Get real time update about this post categories directly on your device, subscribe now.