ഞങ്ങൾക്ക് പാഠമായതിന് നന്ദി എന്ന് ഭരത് ഗോപിയെക്കുറിച്ച് മകൻ മുരളി ഗോപി

‘സ്വയംവരം”എന്ന അടൂർ ചിത്രത്തിലൂടെ മലയാളസിനിമയുടെ ഭാഗമായി മാറി പിന്നീട് എല്ലാവര്ക്കും എക്കാലത്തും പാഠമായി മാറിയ ഭരത് ഗോപിയുടെ 83-ാം ജന്മവാർഷികമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അച്ഛനൊപ്പമുള്ള നല്ലൊരു ചിത്രം പങ്കു വെച്ചിരിക്കുന്നു നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ഒരു പഴയകാല പിറന്നാൾ ചിത്രത്തിനൊപ്പം സ്നേഹാർദ്രമായ ഒരു കുറിപ്പ് കൂടിയുണ്ട്

“ജന്മവാർഷികത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ കുടുംബമെന്ന രീതിയിൽ നമ്മൾ ഫോട്ടോഷൂട്ടുകൾക്ക് വളരെ കുറച്ചു മാത്രമേ പോസ് ചെയ്തിട്ടുള്ളു എന്ന് ഓര്മ വരുന്നു.ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാൻ ലൈംലൈറ്റിൽ നിന്നും ഞങ്ങളെ എത്രമാത്രം തടഞ്ഞുനിർത്തിയിരുന്നെന്നും ഞാനോർക്കുന്നു.. നിങ്ങൾ ഉയരങ്ങളിൽ നിന്ന് വലിയൊരു വീഴ്ചയിലായത് , പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്…. താങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി.

As I look back today, your birth anniversary, I remember how seldom we, as a family, posed for photoshoots. I remember…

Posted by Murali Gopy on Sunday, November 1, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News