ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നു ?; യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച വനടത്തിയെന്ന് റിപ്പോര്‍ട്ട്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുള്ളിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്നു അഭിപ്രയാസ സമന്വയമില്ലാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ കൊ‍ഴിഞ്ഞുപോക്കിന് പിന്നാലെ മുതിര്‍ന്ന നേതാക്കളും ഇടഞ്ഞ് നില്‍ക്കുന്നത് എന്‍ഡിഎയ്ക്ക തലവേദനയാവുകയാണ്.

പുനഃസംഘടനയില്‍ തന്നെ ത‍ഴഞ്ഞുവെന്ന ശോഭാസുരേന്ദ്രന്‍റെ പ്രതികരണവും നിസ്സഹകരണവും ബിജെപിക്കും തലവേദനയായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന പോരിനിറങ്ങിയ ശോഭാസുരേന്ദ്രനുമായി ബിഡിജെഎസ് ഒന്നിച്ചാല്‍ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും.

ബിഡിജെഎസ് ശോഭാ സുരേന്ദ്രന് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സാഹചര്യത്തില്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ യുഡിഎഫ് ബിഡിജെഎസ്സുമായി കൈകോര്‍ത്താല്‍ അതും ബിജെപിക്ക് വലി. തിരിച്ചടിയാവും.

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രധാന നേതാക്കളെയും മുതിര്‍ന്ന നേതാക്കളെയും ഒതുക്കാന്‍ ഒരുപോലെ ശ്രമിക്കുന്നതായി വിവിധ നേതാക്കള്‍ തന്നെ പ്രതികരിച്ചിരുന്നു. സുരേന്ദ്രന്‍റെ നിലപാടില്‍ എതിര്‍പ്പുല്ള നേതാക്കളെ കൂട്ടുപിടിച്ച് ശോഭാ സുരേന്ദ്രന്‍ ബിജെപിക്ക് ഉള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

അതേസമയം, ശോഭ സുരേന്ദ്രന്‍ ബിഡിജെഎസുമായി ചേര്‍ന്ന് രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമാണ്. എന്‍ഡിഎക്കൊപ്പം നിന്നത് പാര്‍ട്ടിക്ക് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ബിഡിജെ.എസ് നേരത്തെ ഉന്നയിച്ചിരുന്നു.

ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തുന്ന പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here