
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും താന്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മല്ലികാ സുകുമാരന്‍.
താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മല്ലിക സുകുമാരന്‍റെ പ്രതികരണം. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് കോണ്‍ഗ്രസ് പ്രിതിനിഥിയായി ജനവിധി തേടുമെന്ന വാര്‍ത്തകളോടാണ് മല്ലിക സുകുമാരന്‍ പ്രിതകരിച്ചത്. കോര്‍പറേഷനിലെ വലിയവിള വാര്‍ഡില്‍ നിന്ന് ജനവിധി തേടുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് മല്ലികാ സുകുമാരന്‍ വിശദീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here