ബിജെപിയില്‍ പൊട്ടിത്തെറി; പൊട്ടിക്കരഞ്ഞ് പിഎം വേലായുധന്‍; കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്; വീഡിയോ

സംസ്ഥാന ബിജെപിക്കുള്ളിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ രൂപപ്പെട്ട പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാവുന്നു. സംസ്താ അധ്യക്ഷനായ കെ സുരേന്ദ്രന്‍ താന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അവഗണിക്കുന്നുവെന്ന് പിഎം വേലായുധന്‍.

കെ സുരേന്ദ്രന്‍റെ നടപടി ചില മക്കള്‍ രക്ഷിതാക്കളെ വൃദ്ധ സദനത്തില്‍ ഉപേക്ഷിക്കുന്നത് പോലെയെന്ന് പ്രതികരിച്ച പിഎം വേലായുധന്‍ വികാരാധീനനായി.

സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് പരായി പറയാനുള്ള വ്യക്തി കെ സുരേന്ദ്രനാണെന്നും എന്നാല്‍ അദ്ദേഹം താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ പിന്നീടെങ്കിലും പ്രതികരിക്കുകയോ ഇല്ലെന്നും കുമ്മനം രാജശേഖരനും മുരളീധരനും ഉള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ ഇങ്ങനെയല്ലെന്നും പിഎം വേലായുധന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News