കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെ പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിക്കുകയായിരുന്നു. കേസില്‍ നാലാം പ്രതിയായിരുന്നു കുമ്മനം.

ന്യൂഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയില്‍ കുമ്മനം രാജശേഖരന്റെ വാക്ക് കേട്ട് ഇരുപത്തിയെട്ട് ലക്ഷം രൂപ നിക്ഷേപിച്ചെന്നായിരുന്നു കേസ്. കുമ്മനം രാജശേഖരന്‍, അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണ്‍ എന്നിവരടക്കമുള്ളവരെ പ്രതിചേര്‍ത്താണ് ഹരികൃഷ്ണന്‍ പരാതി നല്‍കിയത്.

കുമ്മനം പ്രതിയായ കേസ് ബിജെപി അടക്കം ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് ബിജെപിയ്ക്ക് വലിയ തലവേദനയായിരുന്നു.

കേസ് ഒത്തുതീര്‍പ്പായതോടെ എഫ്ഐആര്‍ പിന്‍വലിക്കാന്‍ ഹരികൃഷ്ണന്‍ ഇനി ഹൈക്കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News