കഷണ്ടിയാണെന്ന വസ്തുത മറച്ചുവച്ചു; ഭാര്യ ഭർത്താവിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു

മുംബൈയിൽ മീരാ റോഡിലാണ് സംഭവം. വിവാഹ ശേഷം ഭർത്താവിന് കഷണ്ടിയുണ്ടെന്നറിഞ്ഞ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വിവാഹാലോചന സമയത്ത് കഷണ്ടിയാണെന്ന വസ്തുത മറച്ചു വെച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .

27 കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റാണ് ഭർത്താവിനെതിരെ വിശ്വാസ വഞ്ചനക്ക് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മീരാ റോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 29 കാരനായ പ്രതി ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിട്ടില്ല.

തന്റെ ഭർത്താവ് വിഗ് ധരിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിവാഹം നടക്കുന്നതിന് മുമ്പ് ഈ വിവരം വെളിപ്പെടുത്തിയില്ലെന്നും വിശ്വാസ വഞ്ചനയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തിന് മുൻപ് വരന് കഷണ്ടിയാണെന്ന് അറിയാമായിരുന്നെങ്കിൽ, താൻ ഈ ആലോചന നിരസിക്കുമായിരുന്നുവെന്നാണ് യുവതിയുടെ വാദം.

എന്നാൽ ഇതൊരു ഒരു ചെറിയ പ്രശ്നമാണെന്ന് പറഞ്ഞ് യുവതിയെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. ഐപിസി 406 (വിശ്വാസലംഘനം), 500 (മാനനഷ്ടം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News