കള്ളപ്പണ ഇടപാട്; പി ടി തോമസ് എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം
പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിൻ്റെ ഉത്തരവിട്ടിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നൽകിയിരുന്നു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായിരുന്നു.
പി ടി തോമസിൻ്റെ സാന്നിധ്യത്തിലായിരുന്നു കള്ളപ്പണം നൽകിയത്.

പി ടി തോമസിൻ്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനും പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികൾ പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here