തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.ഡിസംബർ 31 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടന്നുംകമ്മീഷൻ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും കമ്മിഷൻ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ എ സമർപ്പിച്ച ഹർജിയിലാണ്
കമ്മീഷൻ നിലപാടറിയിച്ചത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാർടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചർച്ച നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. പൊലിസ് അടക്കമുള്ളവരുമായും പ്രാരംഭ ചർച്ചകൾ നടത്തിയെന്നും തുടർനടപടികൾ ഉണ്ടാവുമെന്നും കമ്മീഷൻ അറിയിച്ചു. ഹർജി വിധി പറയാനായി കോടതി മാറ്റി.

Get real time update about this post categories directly on your device, subscribe now.