മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; സോളാര്‍ കേസ് പ്രതി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി

കെപിസിസി പ്രസിഡന്‍റിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പ്രതി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. അത്യന്തം മളേച്ഛകരമായ പ്രസ്താവനയാണ് കെ.പി.സി.സി അധ്യക്ഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി വ്യക്തമാക്കി

സ്ത്രീ സമൂഹത്തിനാകെ അപമാനകരമായ പരാമര്‍ശമാണ് ക‍ഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. പരാമര്‍ശത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയെയും അപമാനിച്ചിരുന്നു. ഇതിനെതിരെ സോളാര്‍ പീഢനക്കേസിലെ പരാതിക്കാരി വനിതാക്കമ്മീഷനു മുന്നില്‍ പരാതി നല്‍കി.

പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും. കെ.പി.സി.സി പ്രസിഡന്‍റ് രാജിവച്ച് പോകുന്നതാണ് നല്ലതെന്നും പരാതിക്കാരി വ്യക്തമാക്കി.

നല്‍കിയ പരാതിയില്‍ മൊ‍ഴികൊടുക്കാനുള്ള അവകാശം തനിക്കുണ്ട്. പരാതി നല്‍കിയതിന്‍റെ പിന്നാമ്പുറ കഥകള്‍ വെറുതെ മെനയുകയാണ് ഇക്കൂട്ടര്‍. കോണ്‍ഗ്രസുകാര്‍ക്കെതിരെ പീഡന പരാതി നല്‍കുമ്പോള്‍ മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. അന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. ഡി.ജി.പിക്കും സംഭവത്തില്‍ പരാതിനല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here