മന്ത്രി കെടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

മന്ത്രി കെടി ജലീലിനെതിരായ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്.

യുഎഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ നല്‍കിയ
ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.

കേസില്‍ വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്‍റെ വാദം കേള്‍ക്കലിലാണ് ജലീലിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്.

ഹര്‍ജി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലായതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. കേസ് അഴിമതി വിരുദ്ധ നിയമത്തിന്‍ കീഴില്‍ വരുമോ എന്നറിയാന്‍ അടുത്ത മാസം 30ന് കേസില്‍ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News