
കൊവിഡ് രോഗ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു. കൊവിഡ് അവലോകനത്തിലാണ് മുഖ്യമന്ത്രി പുതിയ ക്യാമ്പയിനെക്കുറിച്ച് അറിയിച്ചത്.
രോഗ വ്യാപനത്തിന്‍റെ പ്രതിവാര വര്‍ദ്ധന 5 ശതമാനം കുറഞ്ഞതായാണ് കാണുന്നത്. ക്യുമുലേറ്റീവ് ഡബ്ളിങ്ങ് റേറ്റ് 40 ദിവസമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ട്രയലുകള്‍ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇന്ത്യയില്‍ ഇതുവരെ ക്ളിനിക്കല്‍ ട്രയലുകള്‍ തുടങ്ങിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോകും.
മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു. ‘മാസ്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here