കിംഗ് ഖാന് പിറന്നാ‍ള്‍; ജന്മദിനാശംസകൾ നേര്‍ന്ന് ബോളിവുഡ്

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 55-ാം ജന്മദിനത്തിന്‍റെ ആഘോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരീന കപൂർ​ എന്നിങ്ങനെ ഷാരൂഖിന്റെ നായികമാരെല്ലാം താരത്തിന് ആശംസയറിയിച്ചു.

“ഞങ്ങൾ എപ്പോൾ കണ്ടാലും അവിടെ ഉത്സവമേളവും മാജിക്കും സ്നേഹവുമാണ്. ജന്മദിനാശംസകൾ. സുരക്ഷിതനായിരിക്കൂ, ഉടനെ കാണാം എന്നു പ്രതീക്ഷിക്കുന്നു,” എന്നാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത് കുറിച്ചു.

സഹതാരം, സഹനിർമ്മാതാവ്, സഹ ഉടമ…. ഒരുപാട് സന്തോഷത്തോടെയും കുറച്ച് കണ്ണീരോടെയും…. ഇത് മനോഹരവും നിറപ്പകിട്ടേറിയതും സംഭവബഹുലവുമായ ഒരു യാത്രയായിരുന്നു. ജന്മദിനാശംസകൾ,” എന്നാണ് നടി ജൂഹി ചൗള ആശംസിച്ചത്. മാത്രമല്ല, പ്രിയ കൂട്ടുകാരനായി 500 മരങ്ങൾ നടുകയും ചെയ്തു. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ കാവേരി കാളിംഗ് ക്യാമ്പെയ്നിന്റെ ഭാഗമായാണ് ജൂഹി മരങ്ങൾ നട്ടത്.

ഷാരുഖിന്‍റെ അടുത്ത് സുഹൃത്തായ ഫറാ ഖാനും താരത്തിന് ആശംസയറിയിച്ചു.

നിരവധി പ്രമുഖരാണ് ഷാരുഖിന് ആശംസകളറിയിച്ച് രംഗത്തെത്തിയത്.

രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന അഭിനയജീവിതത്തിനിടെ പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News