ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി കത്തയച്ചു.
കേരളത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.
ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി സ്ഥാനം കൂടെ അവര്‍ വഹിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയില്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. മാതൃകാപരമായ അത്തരം പ്രവര്‍ത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
Get real time update about this post categories directly on your device, subscribe now.