താന്‍ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇറാ ഖാൻ

താന്‍ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. തിങ്കളാഴ്ചയാണ് ഇറാ ഖാൻ വിവാദമായ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഇറ മനസ്സു തുറന്നത്.

തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും തന്റെ അച്ഛന്‍ ആമിറിനോടും അമ്മ റീനയോടും നടന്നതെന്താണെന്ന് തുറന്നു പറഞ്ഞെന്നും ഇറാ പറഞ്ഞു.

‘എനിക്ക് 14 വയസുള്ളപ്പോൾ ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അല്പം വിചിത്രമായ സാഹചര്യമായിരുന്നു അത്. അവർ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാൻ ഒരു വർഷമെടുത്തു’ – ഇറാ ഖാൻ പറഞ്ഞു.

“ഞാൻ ഉടനെ തന്നെ എന്റെ മാതാപിതാക്കൾക്ക് ഒരു ഇ-മെയിൽ അയച്ചു. അങ്ങനെ ആ അവസ്ഥയിൽ നിന്ന് പുറത്തു കടന്നു. അതിൽ നിന്ന് പുറത്തു കടന്നതിനു ശേഷം എനിക്ക് ഇത് മോശമായി തോന്നിയില്ല. ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്നും അത് കഴിഞ്ഞതായും എനിക്ക് തോന്നി. ഞാൻ മുന്നോട്ട് പോയി” – ഇറാ പറഞ്ഞു.

ക്ലിനിക്കൽ ഡിപ്രഷനുമായുള്ള തന്റെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ഇറാ ഖാൻ തുറന്നു സംസാരിച്ചത്.

ലൈംഗിക ചൂഷണത്തിന് പുറമെ, 2002ൽ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഇറാ പരാമർശിച്ചു. മാതാപിതാക്കളുടെ വിവാഹമോചനം സൗഹാർദ്ദപരമായിരുന്നതിനാൽ തനിക്ക് അതിൽ ഒരിക്കലും ആഘാതമുണ്ടായില്ലെന്നും സ്റ്റാർ കിഡ് പറഞ്ഞു.

“കുടുംബം മുഴുവൻ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരു തരത്തിലും തകർന്ന കുടുംബമല്ല. വിവാഹ മോചനത്തിനു ശേഷവും ജുനൈദിനും എനിക്കും നല്ല മാതാപിതാക്കളായിരിക്കുന്നതിൽ എന്റെ മാതാപിതാക്കൾ വളരെ നല്ലവരായിരുന്നെന്നും ഇറാ ഖാൻ പറയുന്നു. ‘ഓ, നിങ്ങളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിൽ ഞങ്ങൾ ഖേദിക്കുന്നു,’ എന്ന് ആളുകൾ പറയുമ്പോൾ ‘എന്തുകൊണ്ട്? ഇത് ഒരു മോശം കാര്യമല്ല.’ എന്നായിരിക്കും താൻ ചിന്തിക്കുകയെന്നും ഇറാ ഖാൻ പറഞ്ഞു. തന്റെ മാതാപിതാക്കളുടെ വിവാഹമോചനം തന്നെ അലട്ടിയിട്ടില്ലെന്നും തനിക്ക് ഭയങ്കര ദു:ഖം തോന്നുന്നതിനുള്ള കാരണം അതല്ലെന്നും ഇറാ ഖാൻ പറയുന്നു.

കൂടാതെ ആറാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെക്കുറിച്ചും ഇറാ ഖാൻ സംസാരിച്ചു. തനിക്ക് ‘സാധാരണ ടിബി’ ആയിരുന്നെന്നും അതിനാൽ വേഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇറ പറഞ്ഞു. അസുഖം അവളുടെ മനസ്സിനെ ബാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവങ്ങളെല്ലാം ഓർമിക്കുമ്പോൾ വിഷാദത്തിനുള്ള കാരണം ഇതൊന്നുമല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇറാ ഖാൻ പറഞ്ഞു.

‘എനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹമില്ലായിരുന്നു. എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഞാൻ കരയുകയായിരുന്നു. എന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ഇത് പറയാൻ കഴിയില്ല കാരണം അവർ എന്നോട് എന്തുകൊണ്ടെന്ന് ചോദിച്ചാൽ എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലൂടെയും ഞാൻ സംസാരിച്ചു. ഞാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ചു, എന്നാൽ വിഷാദത്തിൽ ആയതിന് എനിക്ക് ഒരു കാരണവുമില്ലെന്നും ഇറാ ഖാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News