അണിയറ പ്രവര്‍ത്തകരും ആരാധകരും നോക്കി നില്‍ക്കെ നമിത കിണറ്റില്‍ വീണു

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ ചിത്രം ബൗ വൗ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടക്കുന്നത്.

കിണറിന് സമീപത്ത് വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നമിതയുടെ കൈയ്യില്‍ നിന്ന് താ‍ഴെ പോയ ഫോണ്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കവെയാണ് നമിത കിണറ്റിലേക്ക് വീ‍ഴുന്നത്. ആരാധകരും അണിയറ പ്രവര്‍ത്തകരും എല്ലാം നോക്കിനില്‍ക്കെ 35 അടി താ‍ഴ്ചയുള്ള കിണറ്റിലേക്കാണ് നമിത വീണത്

ഷൂട്ടിങ് കണ്ടു നിന്നവരെല്ലാം ഒരുനിമിഷം പേടിച്ചുപോയി. ഈ സമയം സംവിധായകരായ ആര്‍.എല്‍. രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ . ഒരു നായയാണ് നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News