കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു എന്ത് സംഭവിച്ചാലും പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ കെഫോണ്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കും തരത്തില്‍ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കെഫോണ്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേപറയാനുള്ളു. കെഫോണ്‍ എന്നത് ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ സൃംഖലയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സാധാരണക്കാരന് ഇന്റര്‍നെറ്റ് എറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കും. പദ്ധതിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും ഈ സര്‍ക്കാര്‍ എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കൊഫോണ്‍ 90 ശതമാനം പണികളും പൂര്‍ത്തീകരിച്ച് ഡിസംബര്‍ മാസത്തോടുകൂടെ യാഥാര്‍ഥ്യമാകാനിരിക്കെ പെട്ടന്നുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News