രജനികാന്ത് ബിജെപിയിലേക്കോ ?; ആര്‍എസ്എസ് സൈദ്ധാന്തികനുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ച

തമി‍ഴ്സിനിമാ ലോകവും രാഷ്ട്രീയവും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധമാണ് ഉള്ളത്. തമി‍ഴ്നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ ന്മമള്‍ ഈ അടുത്ത സമയത്താണ് ചര്‍ച്ച ചെയ്തത്. ഇളയ ദളപതിക്ക് പിന്നാലെ രജനികാന്തും രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന് സൂചന നല്‍കുന്നതാണ് തമി‍ഴ് രാഷ്ട്രീയത്തില്‍ നിന്നും വരുന്ന വാര്‍ത്ത. ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി നടന്‍ രജനികാന്ത് നടത്തിയ കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയായിരുന്നു എസ്.ഗുരുമൂര്‍ത്തി രജനികാന്തിനെ കണ്ടത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടിരുന്നു.

രാഷ്ട്രീയപ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് വരുമ്പോ‍ഴും സുഖവിവരങ്ങള്‍ അന്വേഷിക്കാനെന്ന പേരിലായിരുന്നു കൂടിക്കാഴ്ച രജനികാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും നേരത്തെ എസ്.ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ രജനികാന്തിനോട് രാഷ്ട്രീയപ്രവേശം ഇപ്പോള്‍ വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രജനി മക്കള്‍ മണ്‍ട്രവുമായി ആലോചിച്ച് അനുയോജ്യമായ സമയത്ത് രാഷ്ട്രീയപ്രവേശം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നായിരുന്നു നടന്‍ ഇതിന് പിന്നാലെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News