കര്‍ണാടിക് വയലിന്‍ സംഗീതത്തിലെ മഹാപ്രതിഭ; ടിഎന്‍ കൃഷ്ണയെ അനുസ്മരിച്ച് എംഎ ബേബി

‘ടി എൻ കൃഷ്ണന് അന്ത്യാഞ്ജലി’ ദുഃഖവാർത്ത ശരിയാണ്. അങ്ങനെ സമീപകാല കർണാടക വയലിൻ സംഗീതത്തിലെ മൂന്നു മഹാപ്രതിഭകളും മൺമറഞ്ഞു. ( ലാൽഗുഡിജയരാമൻ, എം എസ് ഗോപാലകൃഷ്ണൻ , ടി എൻ കൃഷ്ണൻ – ടിയെൻകെ -ലാൽഗുഡി ഒഴികെ മറ്റു രണ്ടുപേരും മലയാളികൾ!) മികച്ചസംഗീതജ്ഞകൂടിയായസഹോദരി ഡോ എൻരാജം (ഹിന്ദുസ്ഥാനിസംഗീതം പണ്ഡിറ്റ് ഓംകാർ നാഥ് ഠാക്കൂറിൽനിന്ന് അഭ്യസിച്ചിട്ടുള്ള ഈ വിദുഷിയെ വെല്ലാൻ ഹിന്ദുസ്ഥാനി വയലിനിൽ മറ്റാരുമില്ല ) രണ്ടുദിവസംമുമ്പും പ്രഫസർ കൃഷ്ണനുമായി ഫോണിൽ തമാശ്ശപറഞ്ഞു ചിരിച്ച കഥകൾ അല്പം മുമ്പുപറഞ്ഞു സങ്കടപ്പെട്ടു. വയറിലെ ചിലഅസുഖങ്ങൾകാരണം ആശുപത്രിയിൽ ഇന്ന്ഉച്ചകഴിഞ്ഞാണ് പോയത് . പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന കഴിഞ്ഞ് ഡോക്ടർ ഉറപ്പുപറഞ്ഞു. 4 മണിയോടെ വീട്ടിൽതിരിച്ചെത്തി . ആശുപത്രിയിൽ പോയിവന്നതുകൊണ്ട് കുളിച്ചു . ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒന്നു ശർദ്ദിച്ചു. ഉടനെ മരിക്കുകയും ചെയ്തു.

അനായാസേനമരണം!

2 വർഷംമുമ്പ് 90 വയസ്സിലധികം പ്രായത്തിൽ സഹായത്തിന് ശിഷ്യൻമാർ കൂടാതെ വയലിൻ സോളോ കച്ചേരിക്ക് മൃദംഗംവായിച്ച ഓർമ്മയും അല്പംമുമ്പ് ഉമയാൾപുരംശിവരാമൻ പങ്കുവച്ചു. ശ്രുതിശുദ്ധമായ അത്യുജ്ജ്വലമായ വയലിൻ
കച്ചേരി. അതുകഴിഞ്ഞ് ടിയെൻകെ സ്വയംവയലിൻ പെട്ടിയുമെടുത്ത് കാറിലേക്കു നടന്നുചെന്നുകയറിപ്പോകുന്ന ദൃശ്യം ഉമയാൾപുരംവരച്ചുകാട്ടിയത് ഞാൻമനസ്സിൽ സങ്കല്പിച്ചുനോക്കി. ആലപ്പുഴ ടി ഡി എം കോളേജ് മാനേജർ പാർത്ഥസാരഥിഅയ്യർ എന്ന പാപ്പാസ്വാമിയുമായി ബന്ധപ്പെട്ട ടിയെൻകെയുടെ കുട്ടിക്കാലത്തെ ഒരനുഭവകഥയുണ്ട്.

അരിയക്കുടിയുടെ ശിഷ്യനായ പാപ്പാസ്വാമിയുടെ ആലപ്പുഴയിലെ വലിയ ബംഗ്ളാവിൽ കുടെതാമസിച്ചാണ് ഗുരു ശിഷ്യരീതിയിൽ അന്ന് ടിയെൻകെ പഠിച്ചിരുന്നത്. പാപ്പാസ്വാമി വലിയ കാർകമ്പക്കാരനായിരുന്നു. പുതുതായി വാങ്ങിയ ഒരുകാർ മറ്റാരെയും തൊട്ടുനോക്കാൻ പോലും സമ്മതിക്കാതെ പാപ്പാസ്വാമി ഓമനിക്കുന്ന രീതിയുണ്ടായിരുന്നു .സംഗീതംപഠിക്കാൻ അന്നവിടെയുണ്ടായിരുന്ന ടിയെൻകെ കൌമാരപ്രായമായിരുന്നു.

ടിയെൻകെയും കുട്ടികളെയെല്ലാംപോലെ കാർ കമ്പക്കാരൻ. പാപ്പാസ്വാമി വീട്ടുകാമ്പൌണ്ടിൽത്തന്നെയുള്ള ഓഫീസിലായിരുന്നപ്പോൾ ആരോടുംചോദിക്കാതെ ടിയെൻകെ കാറിന്റെ താക്കോലെടുത്ത് സ്റ്റാർട്ടാക്കി ഓടിച്ച് നിയന്ത്രണം വിട്ട് എവിടെയോ ഇടിച്ചു നിന്നു! ശബ്ദംകേട്ട് ദേഷ്യത്തൊടെ ഓടിവന്ന പാപ്പാസ്വാമി കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ആദ്യംചെയ്തത് ടിയെൻകെയുടെ കൈയ്യിലെവിരലുകൾ പിടിച്ചുനോക്കുകയായിരുന്നു. കൈക്ക് ഒന്നും പറ്റിയില്ലല്ലോയെന്ന് അന്വേഷിക്കുകയുംചെയ്തു! വഴക്കുകേൾക്കാൻ ഭയന്നുനിന്ന ശിഷ്യനു സമാധാനമായി.

വയലിൻ വായിക്കേണ്ട വിരലുകളല്ലേയെന്നതായിരുന്നുപാപ്പാസ്വാമിയുടെ ചിന്ത. കാറുതകർന്നാൽ വേറെ വാങ്ങാമല്ലോയെന്നും ആ സംഗീതപ്രേമിപറഞ്ഞു. പാപ്പാസ്വാമിയുടെ മകനും നല്ലൊരുസംഗീതജ്ഞനുമായ ആലപ്പിവെങ്കിടേശനോട് ടിയെൻകെ തന്നെ പറഞ്ഞതാണ് ഈ കൌതുകകരമായ സംഭവകഥ.

അരിയക്കുടിയുടെശിഷ്യത്വം ടിയെൻകെക്ക് പാപ്പാസ്വാമിയും ശുപാർശ ചെയ്യുകയുണ്ടായി. സ്വന്തം അച്ഛനും പാപ്പാസ്വാമിക്കും ശേഷം ശെമ്മാങ്കുടിയും ടിയെൻകെയെ മികച്ച .സംഗീതജ്ഞനാക്കുന്നതിൽ വളരെവലിയ പങ്കുവഹിച്ചു. സ്വരലയക്കുവേണ്ടി ഒട്ടേറ കച്ചേരികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ദൽഹി സർവ്വകലാശാലാ പ്രൊഫസർ, കേന്ദ്ര സംഗീതനാടക അക്കാദമി ഉപാദ്ധ്യക്ഷൻ തുടങ്ങി സുപ്രധാനചുമതലകൾ നിർവ്വഹിച്ചു.
ആദരാഞ്ജലികൾ അതുല്യസംഗീതോപാസകന്🙏🌹

ഫെയ്സ്ബുക്ക് കുറിപ്പ്

'ടി എൻ കൃഷ്ണന് അന്ത്യാഞ്ജലി' ദുഃഖവാർത്ത ശരിയാണ്
അങ്ങനെ സമീപകാല കർണാടക വയലിൻ സംഗീതത്തിലെ മൂന്നു മഹാപ്രതിഭകളും മൺമറഞ്ഞു. (…

Posted by M A Baby on Monday, 2 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel