വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ആലപ്പു‍ഴ തുറവൂരില്‍ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here