ഇസ്രായേൽ കൊവിഡ് വാക്‌സിൻ പരീക്ഷണം ആരംഭിച്ചതായി പുതിയ റിപ്പോർട്ട്.

യൂറോപ്പിലെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് .അതുകൊണ്ടു തന്നെ കൊവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് വിവിധ രാജ്യങ്ങൾ.കൊവിഡ്നെ പ്രതിരോധിക്കാൻ കൊവിഡ് വാക്‌സിൻ പുറത്തിറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. പല പരീക്ഷണങ്ങളും പരാജയമായി എന്ന വാർത്തകളും പുറത്തു വന്നു.2020ൽ വാക്‌സിൻ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ ഇസ്രായേലിൽ നിന്നും ആദ്യം പുറത്തു വന്നിരുന്നു.എന്നാൽ 2021 ആദ്യത്തോടെ മാത്രമേ കൊവിഡ് വാക്സിൻ ലഭ്യമാകൂ എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.ഇസ്രായേൽ വാക്‌സിൻ പരീക്ഷണം ആരംഭിച്ചതായി പുതിയ റിപ്പോർട്ട് ഉണ്ട് .

കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കേസുകൾ കൂടിവരുന്ന ഈ സാഹചര്യത്തിലാണ് ബെഞ്ചമിൻ നെതന്യാഹു വാക്‌സിൻ പരീക്ഷണങ്ങൾക്ക് നിർദേശം നൽകിയത്.കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇസ്രായേൽ ആരംഭിച്ചു കഴിഞ്ഞു.രണ്ട് സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്.

വാക്‌സിൻ്റെ രണ്ടാം ഘട്ടത്തിൽ ആരോഗ്യമുള്ള 980 സന്നദ്ധ പ്രവർത്തകരിൽ പരീക്ഷണം നടത്തും. നിരവധി മെഡിക്കൽ സെൻ്ററുകളിൽ ഡിസംബറിലാണ് രണ്ടാം ഘട്ട പരീക്ഷണം. നിർണായകമായ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 25,000 സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലാകും ഈ പരീക്ഷണങ്ങൾ നടക്കുക.ഏകദേശം 2021 മാർച്ച് ആകുമ്പോഴേക്കും വാക്സിൻ എത്തും എന്നാണ് പ്രതീക്ഷ.ഇസ്രായേൽ ഇൻസിറ്റി റ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച്(ഐഐബിആർ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “ബ്രൈ ലൈഫ്” വാക്‌സിനാണ് കൊവിഡിനെതിരെ ഇസ്രായേൽ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here