പാത്തുവിന്റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അമ്മ പൂർണ്ണിമ ഇന്ദ്രജിത്ത്

മല്ലികാസുകുമാരനടക്കമുള്ള താരകുടുംബലെ ഗായിക പാത്തു എന്ന പ്രാർത്ഥനയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം.ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർഥനയുടെപിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പൂർണ്ണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.മകളുടെ പിറന്നാൾ ആഘോഷത്തിന് ഇരുവരുടെയും കുടുംബാംഗങ്ങളെ ചിത്രങ്ങളിൽ കാണാം.


മക്കളായ നക്ഷത്രയുടെയും പ്രാർത്ഥനയുടെ പാട്ടുകളും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളിൽ പൂർണ്ണിമ പങ്കുവെക്കാറുണ്ട്. നക്ഷത്രകുട്ടിയുടെ പ്രേമത്തിലെ ഗാനവും വളരെ വൈറൽ ആയിരുന്നു.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.മോഹൻലാലിലെ ലാലേട്ടാ എന്ന ഗാനം വളരെ ഹിറ്റായിരുന്നു .അടുത്തിടെ ബോളിവുഡിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്.ഹിന്ദിപാട്ടിന് പാത്തുവിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News