തലയണയ്ക്കടിയില്‍ വച്ച ഫോണില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റു

ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍കത്തി തീപടര്‍ന്ന് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍ കിടക്കയും തലയിണയും കത്തി നശിച്ചു.

പ്രയാർ കാർത്തികയിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത് ഇയാളെ കായംകുളം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈൽ ഫോൺ തലയണയുടെ അടിയിൽ വച്ചശേഷം ഉറങ്ങുകയായിരുന്നു.

ചുട്ടു പഴുത്ത മൊബൈൽ ഫോണിൽ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News