വയനാട് ജനവാസ മേഖലയില്‍ കടുവകളിറങ്ങി. വയനാട് ബീനാച്ചിയിൽ ജനവാസ മേഖലയിൽ കടുവകൾ ഇറങ്ങി. അമ്മയും കുഞ്ഞുങ്ങളും ഉള്‍പ്പെടെ മൂന്ന് കടുവകളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പ്രദേശവാസിയായ മഞ്ചേരി വിട്ടിൽ സുമാലിനിയുടെകൃഷിയിടത്തിലാണ് മൂന്ന് കടുവകളെ കണ്ടത് .
കടുവകളെ വനമേഖലയിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമങ്ങൾ തുടരുകയാണ്.
രാവിലെ 10 മണിയോട് കൂടിയാണ് ബീനാച്ചി ടൗണിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കടുവകളെ കണ്ടെത്. രണ്ട് കുട്ടികളടക്കം മുന്നു കടുവകളാണ് ഇവിടെയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പും പോലീസും സ്ഥലത്തെത്തി.കടുവയെ സമീപത്തെ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്താനുള്ള ശ്രമങ്ങളാരംഭിച്ചു.
ബീനാച്ചി എസ്റ്റേറ്റിൽ നിന്നുമാണ് കടുവകൾ ജനവാസകേന്ദ്രത്തിൽ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത് . മുമ്പും കടുവകളുടെ സാന്നിധ്യം ഇവിടെ സ്ഥിരീകരിച്ചിരുന്നു. പ്രദേശവാസിയായ ഷൗക്കത്ത് കടുവയുടെ മുന്നിൽപ്പെടുകയും ചെയ്തിരുന്നു.ഒരു മാസത്തോളമായി പ്രദേശത്ത് കടുവകളുടെ ശല്യമാണെന്നും പലരും നേരിട്ട് കണ്ടിട്ടുണ്ടെന്നും അധികൃതര്‍ എത്രയും പെട്ടന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യമുണ്ട്. ഇത് നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയും ചെയ്തതാണ്.പ്രദേശത്ത് മറ്റ് വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും കടുവയെ ജനവാസമേഖലയിൽ കാണുന്നത് ഇവിടെആദ്യമായാണ്.നിരവധി വീടുകളുള്ള പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് കടുവ. കണ്ടെത്തിയ ശേഷം കടുവയെ കാട്ടിലേക്ക് തുരത്തുകയോ മയക്കുവെടി വെക്കുകയോ ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.