റിലയൻസിൻ്റെ പാവകളായി കേരളത്തിലെ ബി.ജെ.പി- കോൺഗ്രസ് സഖ്യം മാറിയിരിക്കുന്നു. കേരള സർക്കാരിൻ്റെ കെ. ഫോൺ പദ്ധതി നടപ്പിലാക്കണം : എസ്.എഫ്.ഐ

തിരുവനന്തപുരം -സാധാരണക്കാർക്ക് സൗജന്യമായും, കുറഞ്ഞ നിരക്കിലും ലഭ്യമാകുന്ന കെ. ഫോൺ ഹൈസ്പീഡ് ഇൻ്റർനെറ്റ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം. കേരളത്തിലെ കോൺഗ്രസ് – ബി.ജെ.പി നേതൃത്വം റിലയൻസിൻ്റെയും മറ്റ് കുത്തക ടെലികോം കമ്പനികളുടെ ഏജൻ്റ് മാരായി മാറിയിരിക്കുന്നത് കൊണ്ടാണ് കെ ഫോൺ പദ്ധതിയെ അവർ തകർക്കാൻ ശ്രമിക്കുന്നത്. ഇൻ്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
കേരളത്തിലെ സാധാരണ മനുഷ്യർക്ക് കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് ഇതുവഴി ലഭ്യമാകും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത് ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിലായിരിക്കും ഇത് ലഭ്യമാകുന്നത്. കുത്തക ടെലികോം കമ്പനികൾ പ്രതിമാസം 900 മുതൽ 1500 രൂപ വരെ ഈടാക്കുന്ന സേവനമാണ് കെ. ഫോൺ പദ്ധതി യാഥാർഥ്യമാകുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. വിദ്യാഭ്യാസം,ഐ.ടി, വ്യവസായം തുടങ്ങിയ മേഖലയിൽ ഇത് വിപ്ലവകരമായ മുന്നേറ്റം കൊണ്ട് വരും.സാധാരണക്കാർക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഉൾപ്പടെ കുറഞ്ഞ ചിലവിൽ ഗുണകരമാകുന്ന ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം.
കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൻ്റെ പൂർണ്ണ പിന്തുണ ഈ പദ്ധതിക്ക് ഉണ്ടാകും. സാധാരണ ജനങ്ങൾക്ക് ഇൻ്റർനെറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയെ കോൺഗ്രസ് – ബി.ജെ.പി കൂട്ട് കെട്ട് തകർക്കാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളേയും,പൊതു സമൂഹത്തെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്,സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News