KL 84 നിലവില്‍ വന്നു; ആദ്യ നമ്പര്‍ സ്വന്തമാക്കിയത് 9 ലക്ഷത്തിന്

കൊണ്ടോട്ടി പുതിയ സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നു‍ള്ള ആദ്യ റജിസ്ട്രേഷന്‍ നമ്പറിന് മുടക്കിയത് 9 ലക്ഷം!

കഴിഞ്ഞ 27ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കൊണ്ടോട്ടിയില്‍ തുടക്കം കുറിച്ച സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ആദ്യ റജിസ്ട്രേഷന്‍ നമ്പറാണ് 9 ലക്ഷം രുപയ്ക്ക് ലേലത്തില്‍ പോയത്.

കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖാണ് ഒമ്പത് ലക്ഷത്തി ഒരായിരം രൂപക്ക് ആദ്യ നമ്പറായ കെ എല്‍ 84- 0001 സ്വന്തമാക്കിയത്.

ഒന്നര കോടി രൂപ വിലയുള്ള മെര്‍സിഡസ് ബെന്‍സ് 53 കൂപേ കാറാണ് ആദ്യ നമ്പര്‍ സ്വന്തമാക്കിയത്. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാറിലേക്ക് ലഭിച്ചു.

നെണ്ടോളി ആലിക്കുട്ടിയുടെ മകനായ റഫീഖ് ആഫ്രിക്കയിലെ ഘാനയില്‍ വ്യവസായിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News