ഇ ഡി അന്വേഷണം; കേന്ദ്രത്തെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇ ഡി അന്വേഷണത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ ഉത്തരേന്ത്യയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കാട്ടുന്ന വൈര്യനിര്യാതന ബുദ്ധി കേരളത്തിൽ കാട്ടുന്നില്ലെന്നും അതാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും പറഞ്ഞതെന്നും മുല്ലപ്പള്ളി ന്യായീകരിച്ചു.

കേന്ദ്ര സർക്കാർ അവരുടെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ വൈര്യ നിര്യാതന ബുദ്ധി കാട്ടുന്നുവെന്ന സോണിയാഗാന്ധിയുടെ പ്രസ്ഥാവനയെ കുറിച്ച് മുല്ലപള്ളിയോട് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇരട്ടതാപ്പ് പുറത്തായത്.

ഉത്തരേന്ത്യയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കാട്ടുന്ന വൈര്യനിര്യാതന ബുദ്ധി കേരളത്തിൽ കാട്ടുന്നില്ലെന്നും അതാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും പറഞ്ഞതെന്നും മുല്ലപ്പള്ളി ന്യായീകരിച്ചു.

കേന്ദ്ര അന്വഷണ ഏജൻസികൾ എവിടെയാണ് തെറ്റ്ചെയ്തതെന്ന് തിരികെ ചോദിച്ച് കോൺഗ്രസ് അദ്യക്ഷൻ മുല്ലപ്പള്ളി മോദി സർക്കാരിന്റെ വക്താവിനെ പോലെ മറുപടി പറഞ്ഞതും കോൺഗ്രസ് ബിജെപി രഹസ്യ ബന്ധത്തിന്റെ സൂചനയായി കരുതാം.

തെറ്റായ സാമ്പത്തിക നയത്തോടെ രാജ്യം പതിറ്റാണ്ട് ഭരിച്ച് ദാരിദ്ര്യവും അഴിമതിയും തൊഴിലില്ലായ്മയും സൃഷ്ടിച്ച കോൺഗ്രസ് സർക്കാരിന്റെ നിർമ്മിതിയായ നക്സൽ പ്രസ്ഥാനങളെ ഭരണം നഷ്ടപ്പെട്ടപ്പോൾ മുല്ലപ്പള്ളി സഹതപിച്ചതും കൗതുകമായി.

കേന്ദ്ര സഹമന്ത്രിയായിരിക്കെ നക്സൽ വേട്ടക്ക് നേതൃത്വം നൽകിയ താങ്കളിപ്പോൾ നക്സലുകളെ ന്യായീകരിക്കുന്നത് ഉചിതമാണൊ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ മുല്ലപ്പള്ളി ഒഴിഞ്ഞുമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News