കെ എം ഷാജിയുടേത് സത്യപ്രതിജ്ഞാ ലംഘനം; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം മറച്ചുവെച്ചുവെന്ന് ഡിവൈഎഫ്‌ഐ

തെരെഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം മറച്ചുവെച്ച് കെ എം ഷാജി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി ഡി വൈ എഫ് ഐ. പനമരം
ചെറുകാട്ടൂരിലെ ഭൂമി വിവരം 2016ലെ സത്യവാങ്മൂലത്തില്‍ ഷാജി മറച്ചുവെച്ചുവെന്ന് ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് . ഇതുസംബന്ധിച്ച തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.

അനധികൃത സ്വത്ത് സംമ്പാദനത്തില്‍ അന്വേഷണം നേരിടുന്ന കെ എം ഷാജിയെ കുരുക്കിലാക്കുകയാണ് പുതിയ വിവാദം. ഭൂമിവിവരങ്ങള്‍ തെരെഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കെ എം ഷാജി മറച്ചുവെച്ചെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കെ.എം.ഷാജി എം.എല്‍.എ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അദ്ദേഹത്തിന്റെയും പങ്കാളിയുടെയും പേരില്‍ സ്വന്തമായുള്ള സ്ഥലങ്ങളുടെ വിവരം സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു സ്ഥലമൊഴികെ ബാക്കി സ്ഥലങ്ങളെല്ലാം കെ.എം.ഷാജി 2011ല്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പായി സ്വന്തമാക്കിയതാണ്. ഒരു സ്ഥലം മാത്രമാണ് 2011ല്‍ എം.എല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വന്തമാക്കിയത്. എന്നാല്‍ 2016 സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമ്പോള്‍ അതില്‍ ഈ ഭൂമി സംബന്ധിച്ച് വിവരമില്ലെന്നാണ് ആരോപണം.

പനമരം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ ഏകദേശം പത്ത് സെന്റോളം ഭൂമി കെ.എം.ഷാജി മുഹമ്മദ് താഹിറുദ്ദീന്‍ എന്നയാള്‍ക്കൊപ്പം 2013 ല്‍ വാങ്ങിയതായാണ് രേഖകള്‍.198/1 സര്‍വ്വെ നമ്പറിലുള്ള ഈ സ്ഥലം 2016ലെ സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കാത്തതിന്റെ കാരണം കെ.എം.ഷാജി വ്യക്തമാക്കണമെന്ന് ഡി വൈ എഫ് ഔ ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു.

രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകകളുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലം ഇപ്പോഴും കെ.എം.ഷാജി കൈവശം വച്ചിരിക്കുന്നു എന്ന് വ്യക്തമാണ്.

ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2013 ല്‍ സ്വന്തമാക്കിയ ഈ സ്ഥലത്തെക്കുറിച്ച് 2016ലെ സത്യവാങ്ങ്മൂലത്തില്‍ മറച്ചുവെച്ചത് തെറ്റാണ്. ഈ സ്ഥലം സ്വന്തമാക്കാന്‍ ചിലവഴിച്ച പണത്തിന്റെ സ്രോതസ്സ് കൂടി ഷാജി വ്യക്തമാക്കേണ്ടി വരും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ടും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ടും സമരത്തിനൊരുങ്ങുകയാണ് ഡി വൈ എഫ് ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News