മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍; കൊവിഡ് മൂലമെന്ന് വിശദീകരണം

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നത് കൊവിഡ് മൂലമെന്ന് കെ സുരേന്ദ്രന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പിഎം വേലായുധന്‍ കെ സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പഞ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ വിശദീകരണം.

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനു പിന്നാലെയാണ് ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ ഉപാധ്യക്ഷനുമായ പിഎം വേലായുധന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വഞ്ചിച്ചെന്നും ആദ്യകാല നേതാക്കളെ വൃദ്ധസദനത്തിലാക്കുകയാണെന്നുമായിരുന്നു പിഎം വേലയുധന്റെ ആരോപണം.

ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയിരുന്നു. ഇതിന്റെ പഞ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുതിര്‍ന്ന നേതാക്കളെ മനപൂര്‍വ്വം മാറ്റി നിര്‍ത്തുകയാണെന്ന് സുരേന്ദന്‍ തുറന്നുപറഞ്ഞത്. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്ത്തുന്നത് കോവിഡ് മൂലമാണെന്നായിരുന്നു സുരേന്ദ്രന്‍രെ വിശദീകരണം.

ബി്‌ജെപിയിലെ അഭ്യന്തര പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ക്കെന്തിനാണ് ആശങ്കയെന്നായിരുന്നു അടുത്ത മറുപടി. പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ ബിജെപിയിലെ ആഭ്യന്തരകലാപം പൊട്ടിത്തെറിയിലേക്ക് പോവുകയാണ്.

കെ പി ശ്രീശന്‍, എന്‍ ശിവരാജന്‍, ബി ഗോപാലകൃഷ്ണന്‍, ബി രാധാകൃഷ്ണമേനോന്‍, രവീശതന്ത്രി, ജെ ആര്‍ പത്മകുമാര്‍ തുടങ്ങി മുന്‍കാല ഭാരവാഹികളും നേതാക്കളും പരസ്യ പ്രതികരണത്തിന് തയ്യാറെടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here