വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം. റോഡിന്‍റെ ശോചനീയവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്- തൃശൂര്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് വടക്കഞ്ചേരി മുതല്‍ പട്ടിക്കാട് വരെ പ്രതിഷേധം സംഘടിപ്പിച്ചത്.

വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയ പാത തകര്‍ന്ന് യാത്ര ദുസ്സഹമായ സാഹചര്യത്തിലാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ പാതയുടെ നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കുക, റോഡിന്‍റെ തകര്‍ച്ച പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. വടക്കഞ്ചേരിയില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പട്ടിക്കാട് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗ്ഗീസ് സമരം ഉദ്ഘാടനം ചെയ്തു. ദേശീയ പാതയോരത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ചു പേര്‍ വീതം ഇടവിട്ടാണ് വടക്കഞ്ചേരി റോയല്‍ ജംഗ്ഷന്‍ മുതല്‍ പട്ടിക്കാട് വരെയുള്ള പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ അണിനിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel