വേഗപരിധി ലംഘിച്ചതിന് ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേരള പൊലീസ്.
പരാതിയുമായി കോടതിയില്‍ എത്തിയ ആളില്‍ നിന്ന് പിഴ ഈടാക്കുന്നത് മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണവുമായി പൊലീസ് രംഗത്ത് എത്തിയത്.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെ
കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പൊലീസിന്റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.
ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമാണ് ബാധകമാകുക എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.